കൈമാറിയശേഷവും അപാകതയുണ്ടെങ്കിൽ ഊരാളുങ്കൽ സമാധാനം പറയട്ടെ
കൽപ്പറ്റ: വയനാട് മാതൃക ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. ആരോപണം അടിസ്ഥാനരഹിതം.പെൻസിൽ കൊണ്ട് വരച്ചിട്ടത് വിള്ളലായി ചിത്രീകരിച്ചു.പരാതിയുള്ള ഭാഗം ഉരച്ചു കാണിച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം.
ആദ്യം ഊരാളുങ്കൽ തൊഴിലാളികളെ കൊണ്ട് വരച്ചിട്ട ഭാഗം മായ്ച്ചു.തൃപ്തി വരാത്ത മന്ത്രി സാൻഡ്‌പേപ്പർ കൊണ്ട് ഉരച്ച് പരിശോധിക്കുകയായിരുന്നു.പെൻസിൽ കൊണ്ടുള്ള അടയാളം മാഞ്ഞില്ലേ,ഇതാണോ നിങ്ങൾ റിപ്പോർട്ട് ചെയ്ത ഗുരുതരമായ വിള്ളൽ എന്നും മന്ത്രി മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു.നിർമ്മാണഘട്ടത്തിൽ ഉണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങൾ മാത്രമാണ് ടൗൺഷിപ്പിൽ ഉള്ളത്.എല്ലാതരത്തിലുള്ള പരിശോധനകളും നടത്താൻ കഴിയുന്ന ഊരാളുങ്കൽ കിഫ്‌കോൺ ടീം സംയുക്ത പരിശോധന നടത്തും.അതിനുശേഷം ഗുണഭോക്താവിന്റെ സാന്നിദ്ധ്യത്തിൽ വീണ്ടും പരിശോധന നടത്തും.
തകരാർ ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമാണ് ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുക.വീടുകൾ കൈമാറിയാലും അഞ്ചുവർഷത്തേക്ക് സമാധാനം പറയേണ്ടത് ഊരാളുങ്കലാണ്.നിർമ്മാണ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടെങ്കിൽ തകരാർ പരിഹരിച്ച് നൽകുംവരെ 2.5 ശതമാനം തുക സർക്കാർ ഊരാളുങ്കലിന് തടഞ്ഞുവെക്കും.ഈ വ്യവസ്ഥയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.അഞ്ചുവർഷത്തിനുശേഷം ആരുടെയും പരാതിയില്ലെങ്കിൽ ഈ തുക ഊരാളുങ്കലിന് കൈമാറും.
ർ വീടുകൾ ദുരന്തബാധിതർക്ക് ഇതുവരെയും കൈമാറിയിട്ടില്ല.കൈമാറിയശേഷം പ്രശ്നങ്ങൾ വന്നാൽ ഗൗരവമാണ്.വീട് കൈമാറിയശേഷം വെള്ളം കിനിഞ്ഞുറങ്ങുന്ന സാഹചര്യമുണ്ടായാൽ ഊരാളുങ്കലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി സന്ദർശിക്കുന്നത് അറിഞ്ഞ് നിരവധി ദുരന്തബാധിതർ സ്ഥലത്തെത്തിയിരുന്നുവെങ്കിലും ആരുടെയും പരാതി കേൾക്കാൻ മന്ത്രി തയ്യാറായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |