
കൊച്ചി: ആലുവ പറവൂർ കവലയിലെ എസ്ബിഐ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് പണം പിൻവലക്കാനെത്തിയ ഒരാളാണ് പാമ്പിനെ ആദ്യം കണ്ടത്. എടിഎം മെഷീനിൽ നിന്ന് കാർഡ് എടുത്തുന്നതിനിടെയാണ് മെഷീന്താഴെ ചേർന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്.
ഭയർന്ന ഇയാൾ പുറത്തേക്ക് ഓടി നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ഇതിനിടെ വെെകിട്ട് നാല് മണിയോടെ പാമ്പ് സ്വയം കൗണ്ടറിൽ നിന്ന് പുറത്തേക്ക് ഇഴഞ്ഞ് സമീപത്തെ പറമ്പിലേക്ക് പോകുകയായിരുന്നു. മൂർഖൻ കാരണം മണിക്കൂറുകളോളം എടിഎം കൗണ്ടറിലെ ഇടപാടുകൾ തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |