SignIn
Kerala Kaumudi Online
Thursday, 23 April 2026 3.44 PM IST

സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിംഗുമായി കിയ സെൽറ്റോസ്

Increase Font Size Decrease Font Size Print Page
kia

കൊച്ചി: വാഹനങ്ങളുടെ സുരക്ഷാ പരിശോധനയായ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗുമായി കിയ സെൽറ്റോസ് മികവ് തെളിയിച്ചു. മുതിർന്നവരുടെ സുരക്ഷയിൽ 32ൽ 31.70 പോയിന്റും കുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ 49ൽ 45 പോയിന്റും നേടിയാണ് സെൽറ്റോസ് കരുത്ത് തെളിയിച്ചത്.

ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ പങ്കെടുത്ത ഐ.സി.ഇ എൻജിൻ വാഹനങ്ങളിൽ മുതിർന്നവരുടെ സുരക്ഷയിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് സ്വന്തമാക്കിയ വാഹനവും കിയ സെൽറ്റോസാണ്. ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത് എച്ച്.ടി.ഇ ഓപ്ഷണൽ വേരിയന്റാണെങ്കിലും റേറ്റിംഗ് എല്ലാ പതിപ്പുകൾക്കും ബാധകമാണെന്ന് കിയ അറിയിച്ചു.

വമ്പൻ ഓഫറുകൾ

കിയ കാറുകൾക്ക് 'അടിപൊളി ഏപ്രിൽ ബെനഫിറ്റ്‌സ്' ആനുകൂല്യം ഇഞ്ചിയോൺ കിയ പ്രഖ്യാപിച്ചു. പുത്തൻ സെൽറ്റോസ് ഉൾപ്പെടെ കിയയുടെ ജനപ്രിയ മോഡലുകൾക്ക് രണ്ടുലക്ഷം രൂപ വരെ ഇളവുകൾ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കും.
സെൽറ്റോസ്, കാരൻസ് ക്ലാവിസ് ഇവി, സോണറ്റ്, സിറോസ് തുടങ്ങി എല്ലാ മോഡലുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ആധുനിക ഫീച്ചറുകളും മികച്ച സുരക്ഷയും ഒത്തിണങ്ങിയ കിയ വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണിത്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഡീലർഷിപ്പുകളിലും ഏപ്രിൽ 28 വരെ ഓഫറുകൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

TAGS: BUSINESS, SELTOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.