
തിരൂരങ്ങാടി: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജൻ മരിച്ചനിലയിൽ. ത്വക്ക് രോഗ വിദഗ്ദ്ധയായ ഡോ. ഷംസിയെയാണ്(43) ഉറക്കത്തിനിടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുകാർ നോക്കിയപ്പോൾ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: ശിശുരോഗ വിദഗ്ദ്ധനായ ഡോ. ഷറഫുദ്ദീൻ തൂമ്പത്ത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് റിട്ട. പ്രൊഫസർമാരായ എസ്.എം.അലിയുടെയും നൂർജഹാന്റെയും മകളാണ്. മക്കൾ: നസൽ മുഹമ്മദ് , ഫൈസാൻ അഹമ്മദ്, കെൻസ മറിയം. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം എടരിക്കോട് ജുമാമസ്ജിദിൽ ഖബറടക്കി. ദീർഘകാലമായി വേങ്ങര സി.എച്ച്.സിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നേരത്തെ, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ആർ.എം.ഒ ആയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |