SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.17 PM IST

നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; പ്രതിയെ വെടിവച്ചുകൊന്ന് പൊലീസ്

Increase Font Size Decrease Font Size Print Page
gun

ഗാസിയാബാദ്: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഛോട്ടു എന്ന് അറിയപ്പെടുന്ന ജസീമാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒളിവിലായിരുന്നു. പ്രതിയെ പിടികൂടുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ ഛോട്ടു പൊലീസിന് നേരെ വെടിവച്ചെന്നും ഈ സമയം തിരികെ വെടിവയ്‌ക്കേണ്ടിവന്നെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ രണ്ട് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റിട്ടുണ്ട്.

നാലുവയസുകാരിയായ മരുമകളെ മിഠായി നൽകി ഇയാൾ പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. ശേഷം മൃതദേഹം ഷാലിമാർ ഗാർഡനിലെ കാറിനടിയിൽ ഒളിപ്പിച്ചു. കുട്ടിയുമായി പ്രതി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, ENCOUNTER, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.