വൈക്കം: അക്കരപ്പാടം വോളി 2026 എക്സലന്റ് ഗ്രൗണ്ടിൽ തുടങ്ങി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു ഉദ്ഘാടനം ചെയ്തു. 25 വരെ നീളുന്ന വോളിബോൾ ടൂർണമെന്റിൽ കേരളത്തിലും തമിഴ്നാട്ടിലും നിന്നായി 8 ടീമുകൾ പങ്കെടുക്കും. മത്സരത്തിൽ വിജയിക്കുന്ന ടീമിന് കളത്തിൽ ചന്ദ്രിക പത്മനാഭൻ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും 25000 രൂപ കാഷ് അവാർഡും റണ്ണേഴ്സ് അപ്പിന് നെടിയത്ര അംബുജാക്ഷി ഭരതൻ എവറോളിങ്ങ് ട്രോഫിയും 15000 രൂപ കാഷ് അവാർഡും നൽകും. വൈകിട്ട് 7 മണിക്കാണ് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടിൽ മത്സരങ്ങൾ ആരംഭിക്കുന്നത്
ഉദ്ഘാടന സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് ജി.ജയൻ, അക്കരപ്പാടം ശശി, എസ്.അനീഷ് , ഇ.ആർ.നടേശൻ, ഉദയൻ കൊച്ചുതറ , എം.ആർ.രതീഷ്, ജയ്‌മോഹൻ ഈരയിൽ തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |