തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി വിവാദം കൊഴുക്കുന്നതിനിടെ രണ്ട് മുതിർന്ന നേതാക്കളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ രഹസ്യ ചർച്ച. കന്യാകുമാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാനായി ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തിയത്.
വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിലായിരുന്നു രാവിലെ 11ന് ഏതാനും മിനിട്ടുകൾ നീണ്ട ചർച്ച. തുടർന്ന് ഹെലികോപ്ടറിൽ രാഹുൽ കന്യാകുമാരിയിലേക്ക് പോയി. രാഹുലിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഡി.സി.സി അദ്ധ്യക്ഷൻ എൻ.ശക്തൻ, വി.എസ്.ശിവകുമാർ, മര്യാപുരം ശ്രീകുമാർ, എം.എ.വാഹിദ്, മണക്കാട് സുരേഷ് തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |