പന്നിവിഴ : പന്നിവിഴ കരിമ്പന്നൂർ ഭാഗത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം നടത്തിയതായി പരാതി. മണ്ണിൽ പറമ്പിൽ കെ.പി രാജേഷിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിനു പിന്നിൽ ഇടതു യുവജന സംഘടനകളാണെന്ന് ആരോപിച്ച് കരിമ്പന്നൂർ ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.അഡ്വ.സിവി ശാന്തകുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബിജു വർഗീസ്, ആബിദ് ഷഹീം, ഡി ശശികുമാർ,നിസാർ കാവിളയിൽ, പൊന്നച്ചൻ മാതിരംപള്ളിൽ, ഡി ഗോപിമോഹൻ, രാജാ ഖരീം, റോയി തോമസ്,നിരപ്പിൽ ബുഷ്‌റ, നശ്മൽ കാവിളയിൽ, ലിനി ഷാബു, ചിത്ര സത്യൻ, ബിന്ദു കുമാരി, സിജി ഷിബു, സജി തോട്ടത്തിൽ,ജോസ് തടത്തിൽ, അജീഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |