തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷങ്ങളിൽ ഒരു ലക്ഷം കോടിയുടെ ബിസിനസ് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കാൻ കേരള ഗ്രാമീണ ബാങ്ക് കർമ്മപദ്ധതി തയ്യാറാക്കി. ബാങ്കിന്റെ മൊത്തം ബിസിനസ് 65,000 കോടി എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടതായി തിരുവനന്തപുരത്ത് ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗം പ്രഖ്യാപിച്ചു.
ഓരോ ശാഖയും ശരാശരി 100 കോടിയിലധികം ബിസിനസ് കൈവരിച്ചുവെന്നത് ബാങ്കിന്റെ മികച്ച പ്രവർത്തനക്ഷമതയുടെയും വളർച്ചയുടെയും അടയാളമായി വിലയിരുത്തി. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഗ്രാമീണ മേഖലയിലും ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ പരിഷ്കരിക്കാനും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |