ഇളയൂർ: നടുവക്കാട് നാരായണൻ(ചെറിമാൻ)ന്റെ ഭാര്യ ഇന്ദിര (62)നിര്യാതയായി. മക്കൾ: സതീഷ് കുമാർ, സുധീഷ്, സുനിത. മരുമക്കൾ: പ്രജിത, നിനു, രാജീവ്.
മുഹമ്മദ് കുട്ടി
താനാളൂർ : നിറമരുതൂർ പത്തമ്പാട് നൂർ മൈതാനം സ്വദേശി കല്ലിങ്ങൽ മുഹമ്മദ് കുട്ടി (69) നിര്യാതനായി.
ഭാര്യ: ബീക്കുട്ടി. മക്കൾ: സഹീർ, അഫ്സൽ, ഷഫീഖ്, സുഫൈജ. മരുമക്കൾ:മുസ്തഫ, ഷമീന, ജുമൈലത്ത്, നഹല.
ജോയ്
താനൂർ: കെ പുരം കൊമരോത്ത് ജോയ് (72) നിര്യാതനായി. ഭാര്യ : സരോജിനി. മക്കൾ : ലിസ്സി, ജോണി, ജിൻസി. മരുമക്കൾ: സുനിൽകുമാർ, ബിന്ദു അനൂപ്.
അരുൺ
പെരിന്തൽമണ്ണ: പുലാമന്തോൾ പാലൂർ കിഴക്കേകരയിലെ പള്ളിയാൽതൊടി അരുൺ (36) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: നിഷ, ധന്യ.
ജനാർദ്ദനൻ
പെരിന്തൽമണ്ണ: മങ്കട പള്ളിപ്പുറം പട്ടിയിൽപറമ്പ് ആക്കുന്നുമ്മൽ ജനാർദ്ദനൻ (67 റിട്ട. സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: രശ്മി, സൂര്യ. മരുമക്കൾ: അജിത്ത്, വിജിൻ.
അപ്പുണ്ണി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനു സമീപം കലംപറമ്പിൽ അപ്പുണ്ണി (78) നിര്യാതനായി.
ഭാര്യ: പരേതയായ യശോദ. മക്കൾ: ബ്രീഡ്ണി, അഷീത. മരുമക്കൾ: സനിൽ കുമാർ, അമൽശ്രീ.
യുവ പണ്ഡിതൻ മഅദിൻ അക്കാദമി മുദരിസ്
അസ്ലം അഹ്സനി തലക്കടത്തൂർ വാഹനാപകടത്തിൽ മരിച്ചു
മലപ്പുറം: യുവ പണ്ഡിതനും മഅ്ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്ലം അഹ്സനി തലക്കടത്തൂർ(41) വാഹനാപകടത്തിൽ മരിച്ചു.
ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ സാരമായി പരുക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രിയോടെയായിരുന്നു അന്ത്യം.
പിതാവ് : പരേതനായ അബ്ദുല്ല മുസ്ലിയാർ. മാതാവ്: പരേതയായ ഹലീമ. ഭാര്യ: ഖദീജ മോര്യ. മക്കൾ: ത്വയ്യിബ്, ഹസൻ, അബ്ദുസ്സലാം, ആയിഷ ജുമാന. സഹോദരങ്ങൾ: ശാഹിദ് അഹ്സനി, സഹ്ല ഹികമി, ഉമ്മുൽ ഖൈർ, അർവ, സൗദ, ഷാക്കിറ, ഹാഫിസ, സ്വബീഹ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |