SignIn
Kerala Kaumudi Online
Monday, 27 April 2026 9.33 PM IST

എട്ട് മത്സരത്തിൽ നേടിയത് ആകെ 82 റൺസ്, ശരാശരി വെറും 10, ടീമിലെ സൂപ്പർ താരത്തെക്കുറിച്ച് റിഷഭ് പന്തിന് പറയാനുള്ളത്

Increase Font Size Decrease Font Size Print Page
pant-on-lsg

ലക്‌നൗ: ഐപിഎല്ലിൽ ഈ സീസണിൽ സൂപ്പർ ഓവറിലെത്തിയ മത്സരമായിരുന്നു കഴിഞ്ഞദിവസം നടന്നത്. ലക്‌നൗ സൂപ്പർ ജയന്റ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ മത്സരത്തിൽ ഭാഗ്യം കൊൽക്കത്തയ്‌ക്ക് ഒപ്പമായിരുന്നു. അഞ്ച് പന്തുകൾ ബാക്കിനിൽക്കെയായിരുന്നു കൊൽക്കത്തയുടെ അനായാസ വിജയം. സൂപ്പർ ഓവറിൽ നായകൻ റിഷഭ് പന്ത് കൈക്കൊണ്ട തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉണ്ടായത്. ഇരുടീമുകളും ഒരേ സ്‌കോർ നേടി സ്‌കോർ സമനിലയായതോടെ സൂപ്പർ ഓവറിൽ ലക്‌നൗ ആദ്യം ബാറ്റ് ചെയ്യാനിറങ്ങി. തീരെ ഫോമിലല്ലാത്ത നിക്കോളാസ് പൂരനെയാണ് ലക്‌നൗ ബാറ്റ് ചെയ്യാനയച്ചത്. ആദ്യ പന്തിൽ തന്നെ പൂരൻ ക്‌ളീൻ ബൗൾഡുമായി.

തോൽവിയോടെ ഐപിഎൽ ടേബിളിൽ ഏറ്റവും അവസാനമായി ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ സ്ഥാനം. തോൽവിയെ മറികടക്കുന്നതിനെ കുറിച്ചും നിക്കോളാസ് പൂരന്റെ ഫോമിനെക്കുറിച്ചും നായകൻ റിഷഭ് പന്ത് മത്സരശേഷം പറഞ്ഞത് ഇപ്പോൾ ചർച്ചയാകുകയാണ്. തങ്ങൾക്ക് ഒരു ഇടവേള വേണം എന്നാണ് റിഷഭിന്റെ ആവശ്യം.

'നോക്കൂ, ഞങ്ങൾക്ക് തീർച്ചയായും ഒരു ഇടവേള അത്യാവശ്യമാണ് എന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പുത്തനുണർവ് നേടാൻ പോകുന്നുവെന്ന് എനിക്ക് തോന്നുന്നു. കളിയിൽ എപ്പോഴും സമ്മർദ്ദമുണ്ട്. സമ്മർദ്ദമേറിയ മത്സരമായിരിക്കും. ചോദ്യങ്ങൾക്കുള്ള ഉത്തരം ഞങ്ങൾ തേടേണ്ടത് പുറത്തല്ല, ടീമിനകത്താണ്.ഒന്നോ രണ്ടോ പേരല്ല എല്ലാവരും ഉത്തരവാദിത്വം ഏറ്റെടുക്കുക.നിരവധി പേർ ഉത്തരവാദിത്വം ഏൽക്കുമെന്ന് ഉറപ്പാണ്.'- പന്ത് പറഞ്ഞു.

ലക്‌നൗവിന്റെ ഏറ്റവും വലിയ ആധികളിലൊന്ന് നികോളാസ് പൂരൻ ആണ്. വിൻഡീസ് താരത്തെ 21 കോടി രൂപ മുടക്കിയാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഈ സീസണിൽ എട്ട് മത്സരങ്ങളിൽ 10 ശരാശരിയിൽ 82 റൺസ് മാത്രമാണ് താരം നേടിയത്. സൂപ്പർ ഓവറിൽ പൂരനടക്കം രണ്ട് ബാറ്റർമാർ റണ്ണൊന്നും നേടാതെ. മടങ്ങി. ഇതോടെ രണ്ട് റൺസ് വിജയലക്ഷ്യം കൊൽക്കത്ത ആദ്യ പന്തിൽതന്നെ നേടി. പൂരനെക്കുറിച്ച് ചർച്ച ചെയ്‌തു എന്നും പന്ത് പറഞ്ഞു.

'ചർച്ചയിൽ ഉയർന്നുവന്നപേര് പൂരന്റെയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലൂടെയാകില്ല കടന്നുപോകുന്നത്. എന്നാൽ ടീമിലെ ഒരു കളിക്കാരനെ അവന്റെ വിഷമഘട്ടത്തിൽ നിങ്ങൾ വിശ്വാസത്തിലെടുക്കണം. അവൻ നന്നായി കളിക്കും. ഒഴികഴിവുകളൊന്നുമില്ല. ഇപ്പോൾ വേണ്ടത്ര പോസിറ്റീവുകൾ ഉണ്ടാകണമെന്നില്ല, പക്ഷെ ഇടവേളയ്‌ക്ക് ശേഷം ധാരാളം പോസിറ്റീവുണ്ടാകുമെന്ന് ഞാൻ കരുതുന്നു.'-പന്ത് പ്രതികരിച്ചു.

മത്സരത്തിൽ കൊൽക്കത്തയെ സമ്മർദ്ദത്തിലാക്കുന്ന ബൗളിംഗുമായാണ് ലക്‌നൗ തുടങ്ങിയത്. എന്നാൽ റിങ്കു സിംഗും ഒരറ്റത്തുനിന്ന് കൊളുത്തിവിട്ട ഗംഭീര ബാറ്റിംഗ് വെടിക്കെട്ട് അവർക്ക് മെച്ചപ്പെട്ട സ്‌കോർ നൽകി. 51 പന്തുകളിൽ 83 റൺസാണ് റിങ്കു നേടിയത്. മേയ് നാലിന് മുംബയുമായാണ് ലക്‌നൗവിന്റെ അടുത്ത മത്സരം.

TAGS: NEWS 360, SPORTS, KKR VS LSG, RISHABH, PANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.