
' IYKYK" എന്നുതുടങ്ങുന്ന റൊമാന്റിക് ഗാനരംഗത്ത് കിടിലൻ മേക്കോവറിൽ ബേസിൽ ജോസഫും റിയ ഷിബുവും. അതിരടി എന്ന ചിത്രത്തിലെ ആദ്യഗാനം ആണിത്. വിഷ്ണു വിജയ് ആണ് സംഗീതം. ഫെജോ, പൂർണിമ കണ്ണൻ എന്നിവർ ആലപിച്ച ഗാനത്തിന് വരികൾ സുഹൈൽ കോയയാണ്. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാംബോയ് എന്ന വിളിപ്പേരുള്ള കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ എത്തുന്നത് . ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദർശന രാജേന്ദ്രൻ, ഷെറിൻ ശിഹാബ് എന്നിവരാണ് മറ്റു താരങ്ങൾ.
ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെയും ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ഡോ. എസ്. അനന്തുവും ബേസിൽ ജോസഫും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |