
മമ്മൂട്ടി വാമ്പയറായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണേന്ദു കലേഷ് എന്ന യുവ സംവിധായകനായിരിക്കും എന്ന് അറിയുന്നു.
2021 ൽ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാണ് കൃഷ്ണേന്ദു കലേഷ്. രാജേഷ് മാധവൻ ആയിരുന്നു പ്രാപ്പെടയിൽ നായകൻ. തന്റെ 'വാമ്പയർ" അവതാരം ഏറെ വൈകാതെ സംഭവിക്കുമെന്ന് മമ്മൂട്ടി അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയ മുഴുവൻ മമ്മൂട്ടിയെ വാമ്പയറായി ചിത്രീകരിച്ചു കൊണ്ട് പോസ്റ്റുകളുടെ പ്രവാഹമായിരുന്നു. ലോക: ചാപ്റ്റർ 2 വിലെ മൂത്തോ നായിരിക്കും ആ ' വാമ്പയർ" എന്നും അതല്ല മറ്റൊരു സിനിമയിലായിരിക്കും വേഷപ്പകർച്ചകളുടെ തമ്പുരാന്റെ മറ്റൊരു വേഷപ്പകർച്ചയെന്നും ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. നാളെ ലോക വ്യാപകമായി റിലീസ് ചെയ്യുന്ന പേട്രിയറ്റിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് വാമ്പയർ വരുമോയെന്നും ഞെട്ടിക്കുമോയെന്നുമുള്ള ചോദ്യത്തിന് ആത്മവിശ്വാസത്തോടെയുള്ള മമ്മൂട്ടിയുടെ മറുപടി ' മെഗാ വാമ്പയറി" നെക്കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും വീണ്ടും സജീവമാണ്.അതേസമയംധനുഷ് ചിത്രം പൂർത്തിയാക്കിയശേഷം നിതീഷ് സഹദേവിന്റെ ചിത്രത്തിൽ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നി ർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |