
കൊച്ചി: മെഡിക്കൽ റീഇംബഴ്സ്‌മെന്റിനായി വ്യാജ രേഖകൾ ഹാജരാക്കിയതിന് തൃശൂർ അഡിഷണൽ മുൻസിഫ് (3) ടിയാര റോസ് മേരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഹൈക്കോടതി രജിസ്ട്രാറുടെതാണ് (ജില്ലാ ജുഡിഷ്യറി) ഉത്തരവ്. കാരണം കാണിക്കൽ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് വിലയിരുത്തി അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്പെൻഷൻ. റീഇംബഴ്സ്‌മെന്റ് കൈപ്പറ്റിയെന്ന് ഉത്തരവിലുണ്ടെങ്കിലും ഹാജരാക്കിയ രേഖകളുടെ വിശദാംശം പറയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |