SignIn
Kerala Kaumudi Online
Saturday, 02 May 2026 5.04 AM IST

പറവൂർ യൂണിയൻ ശ്രീനാരായണ ദർശനോത്സവം ഇന്ന് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും

Increase Font Size Decrease Font Size Print Page
gurudevan

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ശ്രീനാരായണ ദർശനോത്സവം നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് തുടങ്ങും.

രാവിലെ 6.30ന് ദ‌ർശനോത്സവ വേദിയിൽ വൈദികയോഗത്തിന്റെ കാർമ്മികത്വത്തിൽ ഗണപതിഹോമം, ശാന്തിഹവനം, ഹോമമന്ത്രാർച്ചന, ഗുരുപൂജ, കുടുംബ ഐശ്വര്യപൂജ എന്നിവ നടക്കും. 9ന് യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തും.

11ന് ദർശനോത്സവം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു അനുഗ്രഹ പ്രഭാഷണവും എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ മുഖ്യപ്രഭാഷണവും യോഗം ഡയറക്ടർ പി.എസ്. ജയരാജ് ദർശനോത്സവ സന്ദേശവും യോഗം ‌ഡയറക്ടർ എം.പി. ബിനു ഗുരുദേവ സന്ദേശവും യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു സംഘടനാ സന്ദേശവും നൽകും.

പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സജീവ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി, പറവൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ കെ.ജി. ഹരിദാസൻ, പറവൂർ നഗരസഭ മുൻ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി എ.ബി. ജയപ്രകാശ്, പറവൂർ യൂണിയൻ അഡ്മിനിസ്ട്രറ്റിവ് കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, എംപ്ളോയീസ് ഫോറം യൂണിയൻ സെക്രട്ടറി എൻ.കെ. സജീവ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം അഖിൽ ബിനു, എംപ്ളോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് ഡോ. ശൈലോഷ്, പെൻഷനേഴ്സ് ഫോറം യൂണിയൻ സെക്രട്ടറി ലിസി, വൈദിക യോഗം യൂണിയൻ പ്രസിഡന്റ് അഖിൽശാന്തി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിഷേക് എന്നിവർ ആശംസ അർപ്പിക്കും. പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി സ്വാഗതവും വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളീധരൻ നന്ദിയും പറയും. ഉച്ചക്ക് 2ന് സൗമ്യ അനിരുദ്ധന്റെ പ്രഭാഷണം, 3ന് കലാപരിപാടികൾ, വൈകിട്ട് 6ന് സമർപ്പണം.

TAGS: LOCAL NEWS, ERNAKULAM, SNDP NORTH PARAVUR UNION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.