നെടുമങ്ങാട് : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണവും ഉൾക്കൊള്ളിച്ച് അരുവിക്കര ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച 'ഹെൽത്തി അരുവിക്കര' ക്യാമ്പെയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിത ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ചിത അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വി.വിജയൻ നായർ സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ശശികുമാർ,പഞ്ചായത്ത് സെക്രട്ടറി ബിനുകുമാർ,ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദ്,സി.ഡി.എസ് ചെയർപേഴ്സൺ ദിവ്യ എന്നിവർ സംസാരിച്ചു.സി.ഡി.എസ് അംഗങ്ങൾ,ഹരിത കർമ്മസേന പ്രവർത്തകർ,ആശാ വർക്കർമാർ,തൊഴിലുറപ്പ് അംഗങ്ങൾ,മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |