SignIn
Kerala Kaumudi Online
Friday, 01 May 2026 3.36 AM IST

35 ലക്ഷത്തിന്റെ തൊഴിൽ തട്ടിപ്പ്: പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
sajan
സാജൻ

മട്ടാഞ്ചേരി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ അകപ്പെട്ട് 10 കൊല്ലമായി ഒളിവിലായിരുന്ന മട്ടാഞ്ചേരി നസ്റത്ത് വടക്കേവീട്ടിൽ സാജനാണ് (41) ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിലായത്. ബ്രിട്ടൺ, യു.എ.ഇ രാജ്യങ്ങളിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഫോർട്ട് കൊച്ചി സ്വദേശിയുടെയും സുഹൃത്തുക്കളുടെയും പക്കൽ നിന്ന് 2025ലാണ് പലപ്പോഴായി 35 ലക്ഷം രൂപ വാങ്ങിയെടുത്തത്. വിസ പ്രോസസിംഗ് നടക്കുന്നതായി വിശ്വസിപ്പിക്കാൻ വ്യാജരേഖകളും അയച്ചു. ജോലി കിട്ടാതായതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതിനെ തുട‌ർന്നാണ് ഫോർട്ട് കൊച്ചി സ്വദേശി പരാതി നൽകിയത്. തൊഴിൽ തട്ടിപ്പിന് മറ്റ് പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പരാതികളുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോർട്ട് കൊച്ചി എസ്.എച്ച്.ഒ കെ.സി. രതീഷ്, എസ്. ഐ നവീൻ, സീനീയർ സി.പി.ഒ സുരേഷ്, സി.പി.ഒ ജോൺ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.