
തൃശൂർ : 'ഖാദി ധരിക്കൂ ചൂടിനെ പ്രതിരോധിക്കൂ' എന്ന മുദ്രവാക്യമുയർത്തി കേരള ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മേയിൽ 30 ശതമാനം റിബേറ്റിൽ ഖാദി വസ്ത്രങ്ങൾ വാങ്ങാം. ജില്ലയിലെ ആറ് ഷോറൂമുകളിൽ ഓഫർ ലഭ്യമാണ്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ഡിസൈനർ വസ്ത്രങ്ങൾ, ഡോക്ടേഴ്‌സ് കോട്ട്, നഴ്‌സ് കോട്ട്, അഡ്വക്കേറ്റ് കോട്ട് എന്നിവ ലഭ്യമാണ്. സമ്മർ കൂൾ, മില്ലേനി, പാപ്പിലിയോ തുടങ്ങി നിരവധി ബ്രാൻഡുകളുമുണ്ട്. കമലാ സദാനന്ദൻ, ധന്യ ദാമോദരൻ, കെ.എൻ.മഞ്ജുഷ, സി.ജോസഫ് ഡേവിസ്, പി.രഞ്ജിത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |