റാന്നി : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പെരുനാട് കക്കാട്ടു കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം പാട്ട് മഹോത്സവത്തോടെ അനുബന്ധിച്ച് രണ്ടാം ദിവസമായ ഇന്നലെ രാവിലെ അഷ്ടഭിഷേകം, നെയ്യഭിഷേകം മഹാഗണപതി ഹോമവും, ഉഷ പൂജയും, അതിനുശേഷം ദേവി നടയിൽ പൊങ്കാലയും നടത്തി. ക്ഷേത്ര ഉപദേശക കമ്മിറ്റി പ്രസിഡന്റ് അരുൺ അനിരുദ്ധൻ. സെക്രട്ടറി സോമസുന്ദരൻ പിള്ള, ഉപദേശക കമ്മിറ്റി അംഗങ്ങളായ വിശ്വനാഥൻ നായർ, ഹരി തോണിക്കടവിൽ, രാജേന്ദ്രൻ നായർ, മനോഹരൻ, സതീഷ് കുമാർ, അഭിലാഷ്, സുമ അഭിലാഷ്, ഗീതാ രാധാകൃഷ്ണൻ, രത്ന്നമ്മ, ഷൈലജ ജയകുമാർ എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴ പൂജയും, ശ്രീഭൂതബലിയും, കളമെഴുത്തും പാട്ടിനു ശേഷം ഹരിഹരാസനം പാടി നടയടച്ചു. ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ ഗണപതി ഹോമം, അഷ്ടാഭിഷേകം നെയ്യഭിഷേകം, നവകം കലശപൂജ, കളഭാഭിഷേകം, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി അതിനു ശേഷം കളമെഴുത്തും പാട്ടും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |