SignIn
Kerala Kaumudi Online
Friday, 01 May 2026 4.20 AM IST

ആർ.ശങ്കർ സാമൂഹ്യനീതി നടപ്പാക്കിയ നേതാവ്: കെ.മുരളീധരൻ

Increase Font Size Decrease Font Size Print Page
sankar

തിരുവനന്തപുരം: കേരള നവോത്ഥാന ചരിത്രത്തിൽ വിദ്യാഭ്യാസ മേഖലയിലൂടെ സാംസ്‌കാരിക സാമൂഹ്യ വിപ്ലവം സാദ്ധ്യമാക്കിയ നേതാവായിരുന്നു ആർ.ശങ്കറെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.

ആർ.ശങ്കറിന്റെ 117-ാമത് ജന്മദിനത്തോടനുബന്ധിച്ച് പാളയം ആർ.ശങ്കർ സ്‌ക്വയറിൽ ആർ.ശങ്കർ ഫൗണ്ടേഷന്റെ അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ആദ്യ ഏകകക്ഷി മുഖ്യമന്ത്രി ആയിരുന്ന ആർ.ശങ്കർ.

സാമൂഹ്യനീതി നടപ്പാക്കിയ ശക്തനായ നേതാവായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

എം.എം.ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

മുൻ മന്ത്രി വി.എസ്. ശിവകുമാർ, മൺവിള രാധാകൃഷ്ണൻ, അഡ്വ. കുന്നുകുഴി സുരേഷ്, ചാല പ്രസാദ്, മണക്കാട് സുരേഷ്, മോഹൻ കുമാർ, ഭുവനചന്ദ്രൻ നായർ, ചാല സുധാകരൻ, ജോളി പത്രോസ്, വഞ്ചിയൂർ രാധാകൃഷ്ണൻ, കൗൺസിലർ ഷേർളി, പേട്ട അനിൽ, പുരുഷോത്തമൻ നായർ, മിനിലാൽ, പുതുക്കരി പ്രസന്നൻ, പൂവത്തൂർ സദാശിവൻ, എ.കെ. നിസാർ, കൊഞ്ചിറവിള വിനോദ്, പേട്ട ജയചന്ദ്രൻ, നാതിറ സുരേഷ്, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.