SignIn
Kerala Kaumudi Online
Saturday, 02 May 2026 3.21 AM IST

ഐ.സി.എസ്.ഇ,​ ഐ.എസ്.സി ജില്ലയിൽ വിജയത്തിളക്കം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഐ.സി.എസ്.ഇ ആൻഡ് ഐ.എസ്.ഇ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ വിവിധ സ്കൂൾ ഉജ്ജ്വല വിജയം കൈവരിച്ചു.ഭൂരിഭാഗം വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷനോടെയും ഉയർന്ന മാർക്കോടെയുമാണ് വിജയം ഉറപ്പാക്കിയത്.സെന്റ്.തോമസ് റെസിഡൻഷ്യൽ സ്കൂളിൽ ഐ.എസ്‌.സി സയൻസ് സ്ട്രീമിൽ പരീക്ഷയെഴുതിയ 29 വിദ്യാർത്ഥികളിൽ 119 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും 10 പേർ ഫസ്റ്റ് ക്ലാസും നേടി. ദുർഗ ബി.എസും ഹന്ന എയും 99.5 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. റിയ ആൻ എബ്രഹാം 99.25 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും ഒലീന ജോഷി 99 ശതമാനത്തോടെ മൂന്നാം സ്ഥാനം നേടി.കൊമേഴ്‌സ് സ്ട്രീമിൽ 21 വിദ്യാർത്ഥികളിൽ 16 പേർക്ക് ഡിസ്റ്റിംഗ്ഷനും 5 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.ദേവനന്ദ എ.എസ് 89.5 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തെത്തി.അഞ്ജു ബി 88.25 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനവും 88 ശതമാനം മാർക്കോടെ ഏബൽ സാം മൂന്നാം സ്ഥാനം നേടി.ഹ്യുമാനിറ്റീസ് സ്ട്രീമിൽ 17 വിദ്യാർത്ഥികളിൽ 16 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും ഒരാൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഡാനിയ സുസെന്ന ജോണിന് ഒന്നാം സ്ഥാനവും (97 ശതമാനം)​ ,​ മേഘനന്ദന പി രണ്ടാം സ്ഥാനവും (95.25 ശതമാനം)​ ,​ഏഞ്ചൽ എസ്. അനിൽ, പ്രിതിക ബി എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു(94.75 ശതമാനം)​. ഐ.സി.എസ്.ഇയിൽ 198 വിദ്യാർത്ഥികളിൽ 178 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും 20 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും നേടി. 98.8 ശതമാനം മാർക്കോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് ജെറമി മണി ചെറിയാനാണ്. എസ്. അദ്വികയും മഹാദേവൻ രാജനും 98.6 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം പങ്കിട്ടു. അഫ്ര അർഷാദ് ഖാൻ 98.2 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനം നേടി.നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ ഐ.എസ്.ഇ കോമേഴ്സ് - സയൻസ് സ്ട്രീമുകളിൽ നിന്നായി 140 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 115 പേർക്ക് ഡിസ്റ്റിംഗ്ഷനും 25 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ജൂഹി ഹാത്തിമ ലുലു 99.5% നേടി ടോപ് സ്കോറർ ആയി. യാസിൻ ഷാഫിഖ് രണ്ടാം സ്ഥാനവും (98.75 ശതമാനം)​ ഐറീൻ അന്ന മാത്യുവും ആർ.ഡി. ആവണിയും മൂന്നാം സ്ഥാനവും (98 ശതമാനം)​ നേടി.ഐ.സി.എസ്.ഇയിൽ 223 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 185 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംഗ്ഷനും 38 വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ദേവദത്തൻ ബിയും ഇഷാൻ. എസ്. അമറും ടോപ് സ്കോറർമാരായി (98.8 ശതമാനം)​.നീലാഞ്ജന എ.വിയും ഡി. ദക്ഷ സന്ദീപും രണ്ടാം സ്ഥാനവും( 97.6 ശതമാനം)​,​ തൻവീർ .എൻ മൂന്നാം സ്ഥാനത്തും(97.4 ശതമാനം)​ എത്തി. ക്രൈസ്‌റ്റ് നഗർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഐ. സി .എസ്. ഇ പരീക്ഷയി ൽ 168 പേർ പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്‌തു. അബ്ദുൽ ഹാദി.ആർ , ഋഷി. ജി എന്നീ വിദ്യാർത്ഥികൾ 98.6 ശതമാനം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 98 ശതമാനം മാർക്ക് നേടി അനന്യ കുമാറും അഭിറാം എ .നാരായണും രണ്ടാം സ്‌ഥാനം പങ്കിട്ടു. 97.8 ശതമാനം നേടി സൈറ ഗ്രേസ് എസ്. ആർ മൂന്നാം സ്ഥാനത്തിന് അർഹയായി. 73 കുട്ടികൾ ഐ. എസ്. സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്‌തു.നിരഞ്ജന രാജേഷ് 99.25 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനവും വിസ്‌മയ ഉണ്ണികൃഷ്‌ണൻ 98 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനവും 97.75 ശതമാനം മാർക്ക് നേടി അദ്വൈത് നായർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

TAGS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.