SignIn
Kerala Kaumudi Online
Tuesday, 05 May 2026 4.43 PM IST

കൈത്തൊഴിലുകൾക്ക് റൂറൽ ആർട്ട് ഹബ് വരുന്നു

Increase Font Size Decrease Font Size Print Page
handi

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതി

ആലപ്പുഴ: പരമ്പരാഗത കൈത്തൊഴിലുകൾ അന്യം നിന്നുപോകാതെ അന്നത്തിനുള്ള വകയാക്കാൻ ഗ്രാമീണകലാകേന്ദ്രം (റൂറൽ ആർട്ട് ഹബ്) പദ്ധതിയുമായി സാംസ്കാരിക വകുപ്പ്. കേരള ഫോക് ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ വാസ്തുവിദ്യാഗുരുകുലത്തിന്റെ സഹകരണത്തോടെ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കും. പ്രാരംഭമായി അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പരമ്പരാഗത ഉത്പന്നങ്ങൾക്ക് കേരളത്തിൽ വിപണി കണ്ടെത്തി ഉത്പാദനവും കലാകാരന്മാരുടെയും കരകൗശല വിദഗ്ദ്ധരുടെയും ജീവിതനിലവാരവും മെച്ചപ്പെടുത്തും. അർഹരായ കലാകാരൻമാരെയും കരകൗശല വിദഗ്ദ്ധരെയും കണ്ടെത്തി പ്രാദേശിക ക്ളസ്റ്ററുകൾ രൂപീകരിച്ച് തൊഴിലവസരങ്ങൾ ഉറപ്പാക്കും. പദ്ധതി വിപുലമാക്കുന്നതിനായി 100 കരകൗശല സംഘങ്ങൾ രൂപീകരിക്കും. 14 ജില്ലകളിലായി 20ൽപ്പരം പരമ്പരാഗത തൊഴിലുകളും കരകൗശല നിർമ്മിതികളുമാണ് ആർട്ട് ഹബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആർട്ട് ഹബ് പദ്ധതിയും

കരകൗശല വസ്തുക്കളും

ബാലരാമപുരം................കൈത്തറി

തഴവ.....................................തഴപ്പായ് നെയ്ത്ത്

ആറന്മുള..............................ആറന്മുള കണ്ണാടി

ചേർത്തല....................കയർ

വടയാർ........................മൺപാത്രങ്ങൾ

തേക്കടി........................മുള & ചൂരൽ

ചേന്ദമംഗലം...............കൈത്തറി

തൃശൂർ........................കുത്താമ്പുള്ളി സിൽക്ക്

ചേർപ്പ്........................കൈത്തറി

ഗുരുവായൂർ.............മരം കൊത്തുപണി

വെള്ളിനേഴി...................കഥകളി ക്രാഫ്റ്റ്

പെരുവെമ്പ...............സംഗീതോപകരണങ്ങൾ

ബേപ്പൂർ......................ഉരു നിർമ്മാണം

അരുവാക്കോട്..........മൺപാത്രങ്ങൾ

തൃക്കൈപ്പേട്ട്.............മുളയും ചൂരലും

കുഞ്ഞിമംഗലം.........വെങ്കല ക്രാഫ്റ്റ്

പയ്യന്നൂർ...................തെയ്യം

ഫോക് ലോർ അക്കാഡമിയെ നിർവഹണ ഏജൻസിയാക്കിയാണ് പൈതൃക സംരംഭങ്ങളെയും കരകൗശല നിർമ്മിതികളെയും പ്രോത്സാഹിപ്പിക്കാൻ ആർ‌ട്ട് ഹബ് പദ്ധതിക്ക് രൂപം നൽകിയത്. 100 സംഘങ്ങൾ രൂപീകരിച്ച് അവയ്ക്ക് കീഴിൽ ആർട്ട് ഹബ്ബുകൾ സജ്ജമാക്കി വിപണിയൊരുക്കുകയാണ് ലക്ഷ്യം

- സാംസ്കാരിക വകുപ്പ് ഡയറക്ട‌റേറ്റ്

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.