
തൃശൂർ: റേഷൻ വ്യാപാരികളുടെ രണ്ട് മാസത്തെ കളഷൻ കുടിശ്ശിക തുക ഉടൻ അനുവദിക്കുക, റേഷൻ സാധനങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി യോഗം. റേഷൻ വ്യാപാരികൾക്ക് മാർച്ച്, ഏപ്രിൽ, മാസങ്ങളിലെ വേതനം ലഭിച്ചില്ലെന്നും യോഗം വ്യക്തമാക്കി.
അഡ്വ. ജോണി നെല്ലൂർ അദ്ധ്യക്ഷനായി. ടി. മുഹമ്മദാലി, ബി , ഉണ്ണിക്കൃഷ്ണപിള്ള ചെങ്ങന്നൂർ, പവിത്രൻ തലശ്ശേരി, പി.ഡി. പോൾ, ഇസ്ഹാഖ് വൈപ്പിൻ, കെ.എം അബ്ദു സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |