
മുംബയ് : നെറ്റ്സ് പരിശീലനത്തിനിടെ താനടിച്ച പന്തുകൊണ്ട് പരിക്കേറ്റ ഗ്രൗണ്ട് സ്റ്റാഫിന് അരികിലേക്ക് ഓടിയെത്തി മുംബയ് ഇന്ത്യൻസ് താരം രോഹിത് ശർമ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു മുന്നോടിയായി വാങ്കഡെ സ്റ്റേഡിയത്തിൽ പരിശീലിക്കുന്നതിനിടെയാണ് രോഹിതിന്റെ ഷോട്ട് നെറ്റ്സ് വലിച്ചുകെട്ടാൻ നിന്നയാളുടെ കാലിൽ കൊണ്ടത്. ഇദ്ദേഹത്തിന് ഉടനെ പ്രാഥമിക ശുശ്രൂഷ നൽകി. പരിക്ക് ഗുരുതരമല്ല.
പേശിവലിവിനെത്തുടർന്ന് ഈ സീസണിൽ നാലു മത്സരങ്ങൾ മാത്രമാണ് രോഹിത് കളിച്ചത്. പരിക്കു മാറി ടീമിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായി പരിശീലനത്തിലാണ് രോഹിത് ഇപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |