
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് ലിവർപൂളിനെ തോൽപ്പിച്ച് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.
മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആറാം മിനിട്ടിൽ മാത്യൂസ് കുഞ്ഞയിലൂടെ ആതിഥേയർ മുന്നിലെത്തി. 14-ാം മിനിട്ടിൽ ബെഞ്ചമിൻ സെസ്കോ ലീഡ് 2-0ആയി ഉയർത്തി. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിറുത്താൻ ആതിഥേയർക്ക് കഴിഞ്ഞു. എന്നാൽ 47-ാം മിനിട്ടിൽ ഡൊമിനിക് സോബോസ്ളോയിയും 56-ാം മിനിട്ടിൽ കോഡി ഗാപ്കോയും നേടിയ ഗോളുകളിലൂടെ ലിവർപൂൾ കളി സമനിലയിലാക്കി.77-ാം മിനിട്ടിൽ കോബീ മെയ്നുവാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോളടിച്ചത്.
ഈ വിജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 35 മത്സരങ്ങളിൽ 58 പോയിന്റുമായി ലിവർപൂൾ നാലാമതാണ്.76 പോയിന്റുള്ള ആഴ്സനലാണ് ഒന്നാമത്. 70 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |