സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗവും നിലവിൽ ഹാൻവീവ് ചെയർമാനുമാണ്. മലപ്പട്ടം പൂക്കണ്ടം സ്വദേശിയാണ്. സി.പി.എമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് യു.ഡി.എഫ് പിന്തുണയോടെ തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാത്ഥിയായാണ് മത്സരിച്ചത്. വിദ്യാർത്ഥി സംഘടനയായ കെ.എസ്.വെെ.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. പരിയാരം മെഡിക്കൽ കോളജ് ചെയർമാൻ, കണ്ണൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ക്ലേ ആൻഡ് സെറാമിക്സ് ചെയർമാൻ, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. മയ്യിൽ സി.പി.എം ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതലയും വഹിച്ചിരുന്നു. ഇരിക്കൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലപ്പട്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ.പി. രമണിയാണ് ഭാര്യ. മക്കൾ: ഷാജു, ബിജു (ഡൽഹി), റിജു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
