SignIn
Kerala Kaumudi Online
Tuesday, 05 May 2026 5.30 AM IST

ഉജ്ജ്വലം യു.ഡി.എഫ്, എൽ.ഡി.എഫിന് നഷ്ടം

Increase Font Size Decrease Font Size Print Page

ആലപ്പുഴ : നിയമസഭാതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തകർന്നടിഞ്ഞപ്പോൾ ജില്ലയിൽ രണ്ടരപതിറ്റാണ്ടിന് ശേഷം യു.ഡി.എഫിന് ലഭിച്ചത് ഉജ്ജ്വലവിജയം. 2011ലെ മണ്ഡല പുനർനിർണയശേഷം ജില്ലയിൽ നിലംപരിശായ യു.ഡി.എഫിന് ഇത്തവണത്തെ വിജയം ആവേശമായി.

2016ലും 2021ലും ഹരിപ്പാട് മാത്രം വിജയിച്ചിരുന്ന യു.ഡി.എഫിന് കാലങ്ങളായി സി.പി.എം കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ,ആലപ്പുഴ,അരൂർ, കായംകുളം സീറ്റുകളും എൻ.സി.പിയുടെ കുത്തകയായിരുന്ന കുട്ടനാടും തിരിച്ചുപിടിക്കാനായി. കഴിഞ്ഞ മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും തോറ്റുതുന്നം പാടിയെങ്കിലും ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാരായിരുന്ന സജി ചെറിയാൻ ചെങ്ങന്നൂരിലും പി.പ്രസാദ് ചേർത്തലയിലും വിജയിച്ചതും സിറ്റിംഗ് സീറ്റായ മാവേലിക്കര നിലനിർത്തുകയും ചെയ്തത് മാത്രമാണ് ഇക്കുറി ഇടത് മുന്നണിക്ക് ആശ്വാസം.

2006ൽ നാല് സീറ്റിലൊതുങ്ങിയ ഇടതുമുന്നണി 2011ലെ മണ്ഡല പുനർനിർണയത്തിലൂടെയാണ് ജില്ലയെ ചെങ്കൊടിയ്ക്ക് കീഴിലാക്കിയത്.

ഇടതുമുന്നണിയിലെ മുഖ്യകക്ഷിയെന്നനിലയിൽ സി.പി.എമ്മിനാണ് തോൽവി കനത്ത ആഘാതമുണ്ടാക്കിയത്. ഘടകക്ഷികളിൽ എൻ.സി.പിയ്ക്ക് കുട്ടനാട് നഷ്ടമായപ്പോൾ 2011 മുതൽ കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം സീറ്റുകളാണ് സി.പി.എമ്മിന് നഷ്ടമായത്.

മുൻമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ജി. സുധാകരൻ ജില്ലയിലെയും സംസ്ഥാനത്തെയും നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിടുകയും അമ്പലപ്പുഴയിൽ മത്സരിച്ച് ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിയ്ക്കുകയും ചെയ്തത് സി.പി.എമ്മിനും ഇടതുമുന്നണിയ്ക്കും തീരാത്ത നാണക്കേടായി. ജി.സുധാകരൻ ഫാക്ടറിന് പുറമേ പത്തുവർഷത്തെ ഭരണവിരുദ്ധവികാരം കൂടിയാണ് ടേം വ്യവസ്ഥയിൽ ഇളവ് ചെയ്ത് സിറ്റിംഗ് എം.എൽ.എമാരെ പരീക്ഷിച്ചിട്ടും ജില്ലയിൽ സി.പി.എമ്മിനും മുന്നണിയ്ക്കും രക്ഷയില്ലാതാക്കിയത്. മൂന്നു മണ്ഡലങ്ങളിൽ വിജയം ആവർത്തിച്ചെങ്കിലും ചെങ്ങന്നൂരിലും മാവേലിക്കരയിലും ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവ് നേതാക്കളിലും അണികളിലും ചർച്ചയായിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിന് ശേഷമുളള ഉജ്ജ്വലവിജയം ജില്ലയിലെമ്പാടും യു.ഡി.എഫ് പ്രവർത്തകരെ ആവേശത്തിലാക്കി. വിജയാവേശ ലഹരിയിൽ നഗരത്തിൽ ഉമ്മൻചാണ്ടിയുടെയും വി.ഡി സതീശന്റെയും ഫ്ളക്സുകളിൽ പ്രവർത്തകർ പാലഭിഷേകം നടത്തി.

ആലപ്പുഴ ജില്ല തിരഞ്ഞെടുപ്പ് ഫലങ്ങൾ

വർഷം .... മണ്ഡലങ്ങൾ....എൽ.ഡി.എഫ്, യു.ഡി.എഫ്

2001...................10...........................3...........................7

2006....................10..........................4............................6

2011......................9..........................7.............................2

2016......................9.........................8.............................1

2021......................9..........................8.............................1

2026.......................9........................3...............................6

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.