പാലക്കാട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കും. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകൾ അനുസരിച്ച് പാലക്കാട് ജില്ലയിൽ കുറഞ്ഞ താപനിലയും യു.വി ഇൻഡക്സും രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിറുത്തിക്കൊണ്ട് ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിക്കൊണ്ടുമുള്ള ഉത്തരവ് പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പാലക്കാട് വേനൽച്ചൂട് കടുത്തതിനെ തുടർന്ന് കഴിഞ്ഞമാസമാണ് ഫിസിക്കൽ ക്ലാസുകൾ നിറുത്തിവച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |