SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.09 AM IST

എൽ.ഡി.എഫിനെ കൈവിട്ട് പരിയാരവും കുറുമാത്തൂരും; ആന്തൂരിലും വലിയ വോട്ട് ചോർച്ച

Increase Font Size Decrease Font Size Print Page
govindan

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എം ശക്തി കേന്ദ്രങ്ങളിലുണ്ടായത് കനത്ത വോട്ടു ചോർച്ച. എൽ.ഡി.എഫ് ഭരിക്കുന്ന പരിയാരം, കുറുമാത്തൂർ പഞ്ചായത്തുകളിൽ
യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ ലീഡ് നേടി. ഒപ്പം പ്രതിപക്ഷമില്ലാതെ ആന്തൂർ നഗരസഭയിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ശ്യാമളയ്ക്ക് സാധിച്ചില്ല.

ശ്യാമള ചെയർപേഴ്സണായിരുന്ന ആന്തൂരിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ 12,511 വോട്ടിന്റെയും പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ 9488 വോട്ടിന്റെയും ഭൂരിപക്ഷം ഇക്കുറി ലഭിച്ചില്ല.
സ്വന്തം നഗരസഭയിൽ നിന്ന് ശ്യാമളക്ക് 8344 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് ലഭിച്ചത്.
നഗരസഭയിലെ 139 -ാംനമ്പർ ബൂത്തായ കടമ്പേരിയിൽ പി.കെ.ശ്യാമള 410 വോട്ട് നേടിയപ്പോൾ ടി.കെ. ഗോവിന്ദന് 393 വോട്ടുകൾ ലഭിച്ചു. ഭൂരിപക്ഷം പതിനേഴിൽ ഒതുങ്ങി. 129 -ാംനമ്പർ ബൂത്തായ ഒഴക്രോത്ത് ശ്യാമള 415 വോട്ട് നേടിയപ്പോൾ ടി.കെ ഗോവിന്ദന് 375 വോട്ട് ലഭിച്ചു. ഇവിടെ 76 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാനായത്. ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി.സതീദേവി 2020ലെ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വാർഡ് ഉൾപ്പെടുന്ന ബൂത്താണിത്. ഇപ്പോഴത്തെ കൗൺസിലർ
കൊമ്പൻ കുഞ്ഞപ്പയുടെ ഭൂരിപക്ഷം 526 വോട്ടാണ്.

കുറുമാത്തൂരിൽ 2545 വോട്ടിന്റെ ലീഡ് നേടി ഗോവിന്ദൻ

പരിയാരത്തെ ലീഡ് 1785

എൽ.ഡി.എഫ് ഭരിക്കുന്ന പരിയാരം പഞ്ചായത്തിൽ 1785 വോട്ടിന്റെയും കുറുമാത്തൂരിൽ 2545 വോട്ടിന്റെയും ഞെട്ടിക്കുന്ന ലീഡാണ് ടി.കെ.ഗോവിന്ദൻ നേടിയത് . എൽ.ഡി.എഫ് ഭരിക്കുന്ന മയ്യിൽ പഞ്ചായത്തിൽ 99 വോട്ടിന്റെയും സി.പി.എം ശക്തി കേന്ദ്രമായ കുറ്റിയാട്ടൂരിൽ 1662 വോട്ടിന്റെയും ഭൂരിപക്ഷം മാത്രമാണ് ശ്യാമളക്ക് ലഭിച്ചത്. ടി.കെ ഗോവിന്ദന്റെ ജന്മനാടായ മലപ്പട്ടം പഞ്ചായത്തിൽ ഇടതുഭൂരിപക്ഷം വെറും 672 വോട്ടിൽ ഒതുങ്ങി
എന്നാൽ യു.ഡി.എഫ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭയിലും ചപ്പാരപ്പടവ്, കൊളച്ചേരി പഞ്ചായത്തുകളിലും
ടി.കെ ഗോവിന്ദന് മികച്ച ലീഡ് ലഭിച്ചു. തളിപ്പറമ്പിൽ 10632 വോട്ടിന്റെയും. ചപ്പാരപ്പടവിൽ 4630 വോട്ടിന്റെയും കൊളച്ചേരിയിൽ 6264 വോട്ടിന്റെയും ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. ആകെ 91,339 വോട്ടാണ് ടി.കെ.ഗോവിന്ദൻ നേടിയത്. പി.കെ.ശ്യാമളക്ക് ലഭിച്ചത് 78,788 മാത്രം. 12,551 വോട്ടുകൾക്കായിരുന്നു ഗോവിന്ദന്റെ വിജയം.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.