SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.09 AM IST

അന്ന് മേയർ; ഇനി എം.എൽ.എ കണ്ണൂരിൽ ക്ളിക്കായി ടി.ഒ.മോഹനൻ

Increase Font Size Decrease Font Size Print Page
ph-1-

കണ്ണൂർ: കോർപറേഷന്റെ കഴിഞ്ഞ ഭരണസമിതിയെ നയിച്ച ടി.ഒ.മോഹനൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ നല്ല ആത്മവിശ്വാസത്തിലായിരുന്നു.കെ.സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചർച്ച മൂലം ഏറെ വൈകിയാണ് പ്രചാരണം തുടങ്ങിയതെങ്കിലും കോർപറേഷൻ തിരഞ്ഞെടുപ്പിൽ നേടിയ മിന്നുംജയം ആത്മവിശ്വാസമാണ് മോഹനനെ മുന്നോട്ടുനയിച്ചത്.

കണ്ണൂർ മണ്ഡലം തനിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷ തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നുവെന്ന് മോഹനൻ പറയുന്നു. മണ്ഡലത്തിൽ കഴിഞ്ഞ പത്ത് വർഷമായി നിറസാനിദ്ധ്യമായിരുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ പിന്നിലാക്കി 18,551 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോഹനൻ ജയിച്ചുകയറിയത്.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യു.ഡി.എഫിന് വെല്ലുവിളി ഉണ്ടായിരുന്നില്ല. 1,40,594 പേരാണു വോട്ട് ചെയ്തത്. 2021ൽ 1,745 വോട്ടിനാണ് കടന്നപ്പള്ളി കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപിച്ചത്. അന്ന് 60,313 വോട്ടാണ് കടന്നപ്പള്ളിക്കു ലഭിച്ചിരുന്നത്. ഇക്കുറി 51,955 ആയി കുറഞ്ഞു. 8358 വോട്ടാണ് എൽ.ഡി.എഫിന് മണ്ഡലത്തിൽ നഷ്ടമായത്.

ഏറെ ചർച്ചകൾക്കും നീക്കങ്ങൾക്കുമൊടുവിലാണ് കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സുധാകരൻ പാർട്ടി നേതൃത്വവുമായി ഇടഞ്ഞ സഭവം വരെ ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് ടി.ഒ.മോഹനനൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പെെടെ കടന്നത്.എന്നാൽ എതിർസ്ഥാനാർത്ഥിയായ കടന്നപ്പള്ളി അതിനോടകം തന്നെ മണ്ഡലത്തിൽ സജീവ പ്രചാരണത്തിലായിരുന്നു.

വോട്ടുനില

ടി.ഒ.മോഹനൻ (കോൺ.)​-70,620

രാമചന്ദ്രൻ കടന്നപ്പള്ളി (കോൺ.എസ്)​ -52,069

സി.രഘുനാഥ് (ബി.ജെ.പി)​ -16,144

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.