
ന്യൂഡൽഹി: ദളിത് - ആദിവാസി വിഭാഗത്തിലെ പ്രതികൾ പൊലീസ് സ്റ്റേഷൻ വൃത്തിയാക്കണമെന്ന ജാമ്യഉപാധിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച സുപ്രീംകോടതിയെ അഭിനന്ദിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ഒഡിഷയിലെ കോടതികളുടെ നടപടി റദ്ദാക്കിയത് അഭിനന്ദനാർഹമാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട കോടതികൾ അതിനെ ലംഘിക്കുന്ന ജാമ്യവ്യവസ്ഥകൾ വയ്‌ക്കുന്നു. വേദാന്ത ഖനന പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത പ്രതികളോട് അടക്കമാണ് ഇത്തരത്തിൽ പെരുമാറിയതെന്നത് ആശങ്കാജനകമായ കാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |