SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.09 AM IST

വിജയത്തിനാധാരം ജനകീയത യു.ആർ.പ്രദീപ്

Increase Font Size Decrease Font Size Print Page

യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോഴും ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ട കാത്ത് യു.ആർ.പ്രദീപ് 29,386 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങളോട് പുലർത്തുന്ന വിനയവും ലളിതമായ ജീവിതശൈലിയും അദ്ദേഹത്തെ സാധാരണക്കാർക്കിടയിൽ സ്വീകാര്യനാക്കി. 2016ലെ കന്നി അങ്കത്തിലും തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങളാണ് വോട്ടർമാരെ ഇത്തവണയും അദ്ദേഹത്തോടൊപ്പം നിറുത്തിയതെന്ന് അണികൾ പറയുന്നു. ചേലക്കരയുടെ സമഗ്ര വികസനത്തിനായി പ്രദീപ് പുലർത്തുന്ന ഇച്ഛാശക്തിയും പ്രവർത്തനങ്ങളും വോട്ടർമാർക്ക് അദ്ദേഹത്തിലുള്ള വിശ്വാസം ഊട്ടിഉറപ്പിച്ചു.
കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള ബന്ധവും ഇടപെടലുകളും പ്രദീപിനെ മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കി. മൂന്നാം തവണയും ജനവിധി തേടുമ്പോൾ ഭൂരിപക്ഷം ഇരട്ടിയിലധികം വർദ്ധിപ്പിക്കാൻ സാധിച്ചത് വരും വർഷങ്ങളിലും നാടിന്റെ വികസനത്തിനായി കരുത്തുറ്റ പടവുകൾ തീർക്കുമെന്ന ജനങ്ങളുടെ ഉറച്ച വിശ്വാസത്തിന്റെ ഫലമാണ്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.