രാമനാട്ടുകര: തളി റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം 'തളിരവം' വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. അമീനകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. പി.എം.എ അസോസിയേറ്റ്സ് ചെയർമാനും നിയുക്ത തിരൂരങ്ങാടി എം.എൽ.എയുമായ പി.എം സമീർ മുഖ്യാതിഥിയായിരുന്നു. രണ്ടാം വാർഡ് മെമ്പർ കെ പി അബ്ദുൽറഹീം, മുൻ പഞ്ചായത്ത് മെമ്പർ പി.എം സരിത അരിയിൽ റസിഡൻസ് പ്രസിഡന്റ് പി അപ്പു, തളി റസിഡൻസ് വൈസ് പ്രസിഡന്റ് കെ കെ ശശിധരൻ.സെക്രട്ടറി ഷെജിത്ത് എം, ട്രഷറർ നവീൻ പുന്നത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിജയ് കൃഷ്ണ വി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |