SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.07 AM IST

ദുരന്തബാധിതർ കൈപിടിച്ചു,​ ടി.സിദ്ദിഖ് നേടി കൂറ്റൻ ലീഡ്

Increase Font Size Decrease Font Size Print Page
sidik
sidik

കൽപ്പറ്റ: ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ വിമർശനം നേരിട്ട ടി.സിദ്ദിഖിന് ദുരന്തമേഖലയിൽ ലഭിച്ചത് വലിയ ലീഡ്. ദുരന്തബാധിതമേഖലയിലെ മൂന്നു ബൂത്തുകളിലും വൻ മുന്നേറ്റമാണ് ടി.സിദ്ദീഖ് നടത്തിയത്.
ചൂരൽമലയിൽ 239വോട്ടിന്റെയും മുണ്ടക്കൈയിൽ 259വോട്ടിന്റെയും അട്ടമലയിൽ 327വോട്ടിന്റെയും ഭൂരിപക്ഷം. ദുരന്തബാധിതരോടൊപ്പം നിലയുറപ്പിച്ച ടി സിദ്ദിഖ് തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് കൂടുതലായും വിമർശിക്കപ്പെട്ടത്. കോൺഗ്രസും യൂത്ത്‌കോൺഗ്രസും പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, എം.എൽ.എ എന്ന നിലയിൽ ദുരന്തബാധിതരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. ടൗൺഷിപ്പ് പദ്ധതിയെ എതിർത്തിരുന്നുമില്ല. എന്നാൽ ആദ്യഘട്ട ടൗൺഷിപ്പ് ഉദ്ഘാടനചടങ്ങിൽ എം.എൽ.എ എന്ന പരിഗണന പോലും കൽപ്പിക്കാതെ ഒരു കൂട്ടർ കൂവി വിളിച്ചു. പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചെന്നും പ്രസ്താവനയിറക്കി. ദുരന്തബാധിതർ ടി.സിദ്ദിഖിന്റെ കൂടെയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാൾ ഒമ്പതിരട്ടി ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് ടി സിദ്ദീഖ് രണ്ടാം തവണയും കൽപ്പറ്റയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. 45,031 എന്ന സർവകാല ഭൂരിപക്ഷമാണ് കൽപ്പറ്റയിൽ നേടിയത്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.