
നഗരസഭയിലും കടവല്ലൂർ പഞ്ചായത്തിലും ലഭിച്ച മികച്ച ലീഡുകളുടെ പിൻബലം. അപ്രതീക്ഷിതമായി വേലൂരിൽ നിന്ന് യു.ഡി.എഫിന് വലിയ ലീഡ് ലഭിച്ചെങ്കിലും തുടക്കം മുതൽ നിലനിറുത്തിയ ഇടത് മുന്നേറ്റത്തെ തടയാൻ അത് പര്യാപ്തമായില്ലെന്ന് എ.സി.മൊയ്തീൻ പറയുന്നു. തിരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തിലും കുന്നംകുളം നിലനിറുത്തി എ.സി.മൊയ്തീനിലൂടെ എൽ.ഡി.എഫ് കഴിഞ്ഞു. 4563 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
2011ലാണ് സി.പി.എം നേരിയ ഭൂരിപക്ഷത്തിന് യു.ഡി.എഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തത്. 2016ൽ എ.സി. മൊയ്തീൻ വിജയിച്ചതോടെ മണ്ഡലത്തിൽ ഇടതുപക്ഷ സ്വാധീനം ശക്തമായി. 2021ലെ തെരഞ്ഞെടുപ്പിലും എസി മൊയ്തീൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് എൽ.ഡി.എഫ് മേധാവിത്വം നിലനിറുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |