
തൃശൂർ യു.ഡി.എഫ് തരംഗത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രനെ വിടാതെ പുതുക്കാട്. ഇടതുപക്ഷ സർക്കാരിന്റെ മികച്ച ഭരണനേട്ടങ്ങൾ ഉയർത്തി കാണിക്കുന്നതോടൊപ്പം കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിലുണ്ടായ വികസനം ഉയർത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തി. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധരണ പദ്ധതി , കിഫ്ബി തുടങ്ങിയ പദ്ധതികളിൽ ഉൾപെടുത്തി റോഡ് നിർമ്മാണം , മിനി സിവിൽ സ്‌റ്റേഷൻ,സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം,ചിമ്മിനി ടൂറിസം പദ്ധതി അങ്ങനെ മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി നിലകൊണ്ട രാമചന്ദ്രന്
രണ്ടാം ഊഴത്തിലും വിജയക്കൊടി നാട്ടാനായി. കോനിക്കര കാര്യങ്ങാടൻ വീട്ടിൽ പരേതനായ കുമാരന്റെയും ദേവകിയുടെയും മകനാണ് കെ.കെ. രാമചന്ദ്രൻ. സുബിയാണ് ഭാര്യ. വിദ്യാർത്ഥികളായ ആസാദ് ചന്ദ്രബോസ്, അജയ് രാംലാൽ എന്നിവർ മകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |