
നാട്ടിക എന്നും ഇടതിന്റെ കോട്ടയാണ്. 7093 വോട്ട് ഭൂരിപക്ഷത്തിനാണ് ഗീത ഗോപിയുടെ വിജയം. 2011ലും 2016ലും ഗീത ഗോപി നാട്ടികയിൽ നിന്ന് വിജയിച്ചിരുന്നു. രണ്ട് തവണ എം.എൽ.എ ആയ ഗീത ഗോപി വിജയത്തെക്കുറിച്ച് പറയുന്നു.
നാട്ടികയിലെ ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചതിനാൽ മൂന്നാം വട്ടവും മത്സരരംഗത്തേക്ക് വരണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും ഉണ്ടായിരുന്നില്ല. ചിലർ വ്യക്തിപരമായി പോലും പ്രചാരണം നടത്തി. എന്നാൽ അതിനെ എല്ലാം ജനങ്ങൾ തള്ളി എന്നതിന്റെ തെളിവാണ് ഈ ഉജ്ജ്വല വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായ മേധാവിത്വം പുലർത്താൻ സാധിച്ചു. കുപ്രചാരണങ്ങൾക്കെതിരെ പാർട്ടി നിലകൊണ്ട് കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു. നാട്ടികയുടെ സമഗ്രലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിന് ഇനി അഞ്ച് വർഷം പ്രവർത്തിക്കുമെന്നും ഗീത ഗോപി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |