SignIn
Kerala Kaumudi Online
Friday, 08 May 2026 11.12 PM IST

പ്രതിഷ്ഠാ വാർഷിക മഹോത്സവം

Increase Font Size Decrease Font Size Print Page

തുറവൂർ: എസ്.എൻ.ഡി.പി യോഗം 1208-ാം നമ്പർ വളമംഗലം മദ്ധ്യം ഗുരുക്ഷേത്രത്തിലെ 4-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 9,​10,​11 തീയതികളിൽ നടക്കും. 9ന് രാവിലെ നടതുറക്കൽ, മഹാഗണപതിഹോമം, ഗുരുപൂജ, സർവ്വൈശ്വര്യപൂജ, വിഭവ സമർപ്പണം,10ന് ഗുരുപൂജ, വിളംബരഘോഷയാത്ര,ദേശതാലപ്പൊലി,രാത്രി ഡാൻസ്, ഫ്യൂഷൻ തിരുവാതിര, കൈകൊട്ടിക്കളി, 11ന് ചടങ്ങുകൾക്ക് ശിവഗിരി സന്യാസി ശ്രേഷ്ഠൻ ശിവനാരായണ തീർത്ഥ സ്വാമി മുഖ്യകർമ്മികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി ,കുഞ്ഞുകുട്ടൻ ശാന്തികളുടെയും സഹകാർമ്മികരാകും. രാവിലെ ഗുരുപൂജ, ശാന്തിഹവനം,അഷ്ടദ്രവ്യമഹാഗണപതിഹോമം, 8.30ന് കലശപൂജ, 9.30ന് അനുഗ്രഹ പ്രഭാഷണം. തുടർന്ന്, ഒരു ഭവനത്തിൽ ഒരു ഗുരുദേവകൃതി, ചടങ്ങ് ടി.അനിയപ്പൻ ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ നിർവഹിക്കും. തുടർന്ന് ശാഖായോഗം അംഗങ്ങളായ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളെ ആദരിക്കും. കലാശാഭിഷേകം, മഹാഗുരുപൂജ,ഗുരുപ്രസാദവിതരണം,ക്വിസ് മത്സരം,ചതയപ്രാർത്ഥന. മെഗാഭക്തിഗാനമേള എന്നിവ നടക്കും. മഹോത്സവ കമ്മറ്റി പ്രസിഡന്റ്‌ കെ.ആർ.വിജയൻ,സെക്രട്ടറി പി.കെ ധർമ്മാoഗദൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

TAGS: SDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.