പാലക്കാട്: പാലക്കാട്ട് അഗളി മേഖലയിലെ ഉൾവനത്തിൽ തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഒരുസ്ത്രീയും. ചിക്കമംഗലൂർ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തിൽ ഉൾപ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടർന്നായിരുന്നു തണ്ടർ ബോൾട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചിൽനടത്തിയത്.
സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മേഖലയിൽ പട്രോളിംഗ് നടത്തിവരുന്ന സംഘത്തിന് നേരെയാണ് മാവോയിസ്റ്റ് വെടിയുതിർത്തത്. അസി.കമാൻഡന്റ് സോളമന്റെ നേതൃത്വത്തിലായിരുന്നു തണ്ടർബോൾട്ട് പട്രോളിംഗ് നടത്തിയിരുന്നത്. രണ്ട് സംഘങ്ങളായി പിരിഞ്ഞ് തണ്ടർ ബോൾട്ട് വനമേഖലയുടെ ഇരുഭാഗങ്ങളിൽനിന്നുമായാണ് തെരച്ചിൽനടത്തിയത്
ഏറ്റുമുട്ടലിനു പിന്നാലെ മാവോയിസ്റ്റുകൾ ചിതറിപ്പോയിരിക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ തണ്ടർബോൾട്ട് മേഖലയിൽ വീണ്ടും തെരച്ചിൽ നടത്തി. പൊലീസ് ഉന്നതോദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾക്കായി റവന്യൂ-പൊലീസ് അധികൃതർ സ്ഥലത്തെത്തി. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കോ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ ആകും കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |