പൊതുനിരത്തുകളിലുൾപ്പടെ മനുഷ്യർക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ തിരിഞ്ഞു നോക്കാത്ത ആളുകളെ കുറിച്ചുള്ള വാർത്തകൾ കണ്ടിട്ടുള്ളവർ ഈ നായയുടെ പ്രവർത്തി കാണേണ്ടതുണ്ട്. ഒരു മിണ്ടാപ്രാണിക്ക് ആപത്ത് സംഭവിച്ചപ്പോൾ സ്വന്തം ബുദ്ധിയുപയോഗിച്ച് രക്ഷിക്കുവാനാണ് ഈ വളർത്തു നായ ശ്രമിച്ചത്. പായൽ നിറഞ്ഞ കുളത്തിലെ പച്ചപ്പ് കണ്ട് കുളത്തിലേക്ക് ചാടിയിറങ്ങിയ കന്നുകുട്ടി പക്ഷേ കുളത്തിലെ ചെളിയിൽ പൂണ്ടുപോകുകയായിരുന്നു. അനങ്ങാനാവാതെ നിന്ന പശുക്കുട്ടിയെ കുളത്തിലിറങ്ങി പിന്നിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന വീഡിയോ വൈറലാവുകയായിരുന്നു. മനുഷ്യൻ മനുഷ്യനെ മറക്കുന്ന കാലത്ത് ഈ നായ നൽകുന്ന സന്ദേശം വളരെവലുതാണ്. പാലക്കാട് മാത്തൂർ കൊല്ലാട് സ്വദേശി ബാലചന്ദ്രന്റെ വളർത്തു നായ ജോണിയാണ് കുളത്തിൽ വീണ പശുവിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ആറുവർഷമായി ബാലചന്ദ്രന്റെ വീട്ടിലെ കാവൽക്കാരനാണ് ജോണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |