കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണ മികവിന് റൂറൽ എസ്.പി കെ.ജി. സൈമൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചു. സൈമണിന് കമന്റേഷൻ സർട്ടിഫിക്കറ്റും സംഘത്തിലുൾപ്പെട്ട അഡിഷണൽ എസ്.പി ടി.കെ.സുബ്രഹ്മണ്യൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.ആർ ഹരിദാസ്, എസ്.ഐ ജീവൻ ജോർജ്, വി.പി.രവി, പി.പി.മോഹനകൃഷ്ണൻ, സൈബർ സെല്ലിലെ കെ.സത്യൻ, യൂസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.പി.ശ്യാം എന്നിവർക്ക് മെറിറ്റോറിയൽ സർവീസ് എൻട്രിയുമാണ് നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |