എ.ടി.പി ഫൈനൽസിൽ
റോജർ ഫെഡറർക്ക് പിന്നാലെ നൊവാക്ക് ജോക്കോവിച്ചിനെയും തോൽപ്പിച്ച് ഡൊമിനിക്ക് തീം
ലണ്ടൻ : എ.ടി.പി ഫൈനൽസ് ടെന്നിസ് ടൂർണമെന്റിന്റെ ഗ്രൂപ്പ് റൗണ്ടിൽ രണ്ട് തകർപ്പൻ വിജയങ്ങൾ നേടി ശ്രദ്ധേയനാകുകയാണ് ആസ്ട്രിയൻ താരം ഡൊമിനിക്ക് തീം. ചില്ലറക്കാരെയല്ല തീം കീഴടക്കിയിരിക്കുന്നത്. സാക്ഷാൽ റോജർ ഫെഡററെയും നൊവാക്ക് ജോക്കോവിച്ചിനെയും.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഫെഡററെ 7-5, 7-5 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് തീം കീഴടക്കിയത്. രണ്ടാം മത്സരത്തിൽ നൊവാക്കിനെ കീഴടക്കിയത് 6-7, (5/7) 6-3, 7-6, (7/5) എന്ന സ്കോറിന്. ഇതോടെ തീം സെമി ഫൈനലിലേക്ക് എത്തുകയും ചെയ്തു.
എന്നാൽ ഫെഡററുടെയും നൊവാക്കിന്റെയും സെമി പ്രവേശനം തുലാസിലായി. ഇനി ഇരുവരും തമ്മിലുള്ള മത്സരത്തിലെ വിജയിക്ക് മാത്രമേ ഗ്രൂപ്പിൽ നിന്ന് സെമിയിലേക്ക് കടക്കാനാകൂ.
ഡേവിഡ് വിയ്യ വിരമിക്കുന്നു
ടോക്കിയോ : ഒരു കാലത്ത് സ്പാനിഷ് ദേശീയ ഫുട്ബാൾ ടീമിന്റെയും ബാഴ്സലോണ ക്ളബിന്റെയും ഗോളടി വീരനായിരുന്ന ഡേവിഡ് വിയ്യ. പ്രൊഫഷണൽ ഫുട്ബാളിനോട് വിട പറയുന്നു. ഈ സീസണോടെ കളിക്കളത്തോട് വിട പറയുകയാണെന്ന് ഇപ്പോൾ ജപ്പാൻ ക്ളബ് മിസൽ കോബിനായി കളിക്കുന്ന 37 കാരനായ വിയ്യ പറഞ്ഞു.
3
ലോക കപ്പുകളിൽ സ്പാനിഷ് ടീമംഗമായിരുന്ന 2010ൽ ലോകകപ്പും നേടി. 2008ലെ യൂറോ കപ്പ് ജേതാക്കളായ ടീമിലും അംഗമായിരുന്നു.
59 ഗോളുകൾ സ്പെയിനിനുവേണ്ടി നേടി റെക്കാഡിട്ടു
ബാഴ്സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, വലൻസിയ തുടങ്ങിയ പ്രമുഖ ക്ളബുകൾക്കായി കളത്തിലിറങ്ങി.
ബാഴ്സ താരമായിരിക്കേ ചാമ്പ്യൻസ് ലീഗ്, ലാലിഗ, ക്ളബ് ലോകകപ്പ് കിരീടങ്ങൾ നേടി.
ബാഴ്സയുടെ ഇതിഹാസ താരം ആന്ദ്രേ ഇനിയെസ്റ്റയ്ക്കൊപ്പമാണ് വിസൽ കോബിൽ കളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |