ശശി തരൂർ എംപിയുടെ ഇംഗ്ലീഷ് പ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മലയാളികൾ ഇതുവരെ കേൾക്കാത്ത വാക്കുകൾ പ്രയോഗിച്ചാണ് അദ്ദേഹം മിക്കപ്പോഴും ശ്രദ്ധയാകർഷിക്കാറുള്ളത്. ഇതിന്റെ അർഥം നിഘണ്ടുവിൽ തപ്പുന്നവരും കുറവല്ല. അത്തരത്തിൽ പുതിയ ഒരു ഇംഗ്ലീഷ് വാക്ക് ചോദിച്ച വിദ്യാർത്ഥിക്ക് തരൂർ നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ശശി തരൂർ ട്വീറ്റ് ചെയ്ത വീഡിയോയിൽ, ഒരു വിദ്യാർത്ഥി തനിക്ക് പഠിക്കാൻ വേണ്ടി പുതിയൊരു വാക്ക് അദ്ദേഹത്തോട് ആവശ്യപ്പെടുന്നത് കാണാം. അതിന് 63കാരനായ നേതാവ് നൽകിയ മറുപടി ഇങ്ങനെ, "ഞാൻ നിങ്ങൾക്ക് വളരെ ലളിതവും വളരെ പഴയതുമായ ഒരു വാക്ക് തരാം 'റീഡ്(വായന)'.
My reply to a student who asked me to give him a new word in view of my reputation as a fount of exotic vocabulary: pic.twitter.com/I6mr9DOX6m
— Shashi Tharoor (@ShashiTharoor) November 11, 2019
അതോടൊപ്പം 'വായന' എന്ന വാക്കിന് അദ്ദേഹം വിശദീകരണവും നൽകി. "ഞാൻ വളരെയധികം വായിച്ചിട്ടുണ്ട്. ആഴത്തിലുള്ള വായനാശീലമുണ്ടെങ്കിൽ മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ ഒരേ പദം കാണ്ടാൽ അതിന്റെ അർഥവും ഉപയോഗവും നിങ്ങൾക്ക് വളരെ വേഗം മനസ്സിലാകും.എല്ലാവർക്കുമുള്ള എന്റെ ഒരേയൊരു ഉപദേശം വായിക്കുക, വായിക്കുക, വായിക്കുക എന്നതാണ്. നിങ്ങൾ കൂടുതൽ വായിക്കുന്തോറും നിങ്ങളുടെ പദസമ്പത്തും മികച്ചതായിരിക്കും"-അദ്ദേഹം പറഞ്ഞു.
കൈയടികളോടെയാണ് കാണികൾ അദ്ദേഹത്തിന്റെ ഈ വാക്കുകളെ സ്വീകരിച്ചത്. പുതിയ ഇംഗ്ലീഷ് പ്രയോഗങ്ങളിലൂടെ ആളുകളെ നിഘണ്ടു എടുക്കാൻ ഓടിക്കുന്ന വ്യക്തിയാണ് തരൂർ. എന്നാൽ തന്റെ ജീവിതത്തിൽ ഇതുവരെ നിഘണ്ടു തുറന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |