തൃശൂർ: മുളങ്കുന്നത്തുകാവിനും പൂങ്കുന്നത്തിനും ഇടയ്ക്ക് പാളത്തിൽ അറ്റകുറ്റപ്പണി. 16791 തിരുനെൽവേലി- പാലക്കാട് ജംഗ്ഷൻ പാലരുവി എക്‌സ്‌പ്രസ് 24ന് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഓടില്ല. 16792-ാം നമ്പറായി തിരിച്ചുപോകേണ്ട ഈ ട്രെയിൻ എറണാകുളത്ത് നിന്ന് യാത്ര പുറപ്പെടും.
കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസ് 18,19, 22, 23, 24, 25 തീയതികളിൽ തൃശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. കണ്ണൂർ സൗത്ത് സ്റ്റേഷനിൽ യാർഡിൽ ട്രാക്ക് പുതുക്കുന്നതിനാൽ 20, 27, 30 തീയതികളിൽ 56323 കോയമ്പത്തൂർ- മംഗലാപുരം സെൻട്രൽ ഏറനാട് എക്‌സ്‌പ്രസ് 27നും 30നും ഒരു മണിക്കൂറോളം വൈകും. 20ന് രാവിലെ അഞ്ചിന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട 16308 കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് രണ്ടുമണിക്കൂർ വൈകി ഏഴിന് പുറപ്പെടും. അന്ന് തന്നെ രാവിലെ 6.45ന് പുറപ്പെടേണ്ട 16305 എറണാകുളം- കണ്ണൂർ എക്‌സ്‌പ്രസ് ഒന്നരമണിക്കൂർ വൈകി 8.15ന് പുറപ്പെടും.
ഷൊർണൂർ യാർഡിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 23ന് രാവിലെ 6.40ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടേണ്ട 22610 കോയമ്പത്തൂർ- മംഗലാപുരം സെൻട്രൽ ഫാസ്റ്റ് പാസഞ്ചർ രണ്ടു മണിക്കൂർ 20 മിനിറ്റ് വൈകി രാവിലെ ഒമ്പതിന് പുറപ്പെടും. 16606 നാഗർഗോവിൽ- മംഗലാപുരം ഏറനാട് എക്‌സ്‌പ്രസ് 20ന് ഒരു മണിക്കൂർ വൈകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |