
തിരുവനന്തപുരം:ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്മൂർ വരെ പോകുന്ന എക്സ്പ്രസ് ജനുവരി 7 മുതൽ 27വരെ 11,18,25 തീയതികൾ ഒഴികെയുള്ള ദിവസങ്ങളിൽ കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു. ഇൗ ട്രെയിൻ 5,6,12,13,14,15 തീയതികൾ ഒഴികെയുള്ള ദിവസങ്ങളിൽ മധുര വഴി പോകാതെ വിരുദുനഗർ വഴി ആയിരിക്കും ചെന്നൈയിലേക്ക് സർവ്വീസ് നടത്തുക. ഇതിന് പുറമെ ചെന്നൈ എം.ജി.ആറിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 9,16,23തീയതികളിൽ കോട്ടയം വഴിയായിരിക്കും സർവ്വീസ് നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |