തിരുവനന്തപുരം: പട്ടിണി കാരണം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ താത്കാലിക ജോലി നൽകും. കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രീ ആറുമക്കലിൽ നാലുപേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വാർത്തയ്ക്ക് പിന്നാലെയാണ് മേയർ കെ.ശ്രീകുമാർ നടപടിയെടുത്തത്. മേയർ ഇവരുടെ വീട് സന്ദർശിച്ചശേഷമായിരുന്നു ജോലിനൽകുമെന്ന് പ്രഖ്യാപിച്ചത്.
നഗരസഭയുടെ പണി പൂർത്തിയായി കിടക്കുന്ന ഫ്ലാറ്റുകലിലൊന്ന് ഇവർക്ക് നൽകുമെന്നും മേയർ അറിയിച്ചു.. കൂടാതെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാലുപേരുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വിശപ്പ് സഹിക്കാൻ കഴിയാതെ കുട്ടികളിലൊരാൾ മണ്ണുതിന്ന് വിശപ്പടക്കിയകാര്യം ശിശുക്ഷേമ സമിതിക്ക് നൽകിയ അപേക്ഷയിൽ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്.
അടിയന്തര പരിഹാരമെന്ന നിലയ്ക്കാണ് കുട്ടികളുടെ അമ്മയ്ക്ക് നാളെ മുതൽ താത്കാലിക ജോലി നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |