തിരുവനന്തപുരം: വലിയ കടബാദ്ധ്യത, ഉയർന്ന സ്‌പെക്‌ട്രം ഫീസ് നിരക്കുകൾ, ഇതിനു പിന്നാലെ ഇരുട്ടടിയായി സുപ്രീം കോടതിയുടെ എ.ജി.ആർ വിധി എന്നിവ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുക ലക്ഷ്യമിട്ടാണ്, ടെലികോം കമ്പനികൾ സേവന നിരക്കുകൾ കുത്തനെ കൂട്ടിയത്.
ടെലികോം കമ്പനികൾ ടെലികോം ഇതര സേവനങ്ങളിൽ നിന്നുള്ള വരുമാനം കൂടി കണക്കാക്കി, അഡ‌്ജസ്‌റ്രഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) പ്രകാരം സർക്കാരിന് നൽകാനുള്ള 92,000 കോടി രൂപ പിഴസഹിതം അടയ്‌ക്കണം എന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിനായി വൻ തുക വരുമാനത്തിൽ നിന്ന് കമ്പനികൾക്ക് വകയിരുത്തേണ്ടി വന്നതാണ് പ്രതിസന്ധിക്ക് കാരണം.
2005-06 മുതൽ കമ്പനികൾ സർക്കാരിന് അടയ്ക്കാനുള്ള ലൈസൻസ് ഫീ, അതിന്റെ പിഴ, പലിശ എന്നിവ ഉൾപ്പെടയുള്ള തുകയാണിത്. അതേസമയം, കുടിശിക അടയ്‌ക്കാൻ രണ്ടുവർഷത്തെ സാവകാശം കമ്പനികൾക്ക് കേന്ദ്രം നൽകിയിട്ടുണ്ട്.
ടെലികോം നിരക്ക് പത്ത് ശതമാനം വർദ്ധിപ്പിച്ചാൽ എല്ലാ ടെലികോം കമ്പനികൾക്കും കൂടി മൂന്നുവർഷം കൊണ്ട് കിട്ടുന്നത് 35,000 കോടി രൂപയാണെന്നാണ് അനുമാനം. സ്വകാര്യ കമ്പനികളോടൊപ്പം ബി.എസ്.എൻ.എല്ലും നിരക്ക് വർദ്ധിപ്പിക്കാൻ ഇടയുണ്ട്.
കമ്പനികൾ നൽകാനുള്ള ലൈസൻസ് ഫീ
എയർടെൽ - ₹21,682 കോടി
വൊഡാഫോൺ - ₹28,309 കോടി
റിലയൻസ് ജിയോ - ₹13.35 കോടി
എയർസെൽ - ₹7,852 കോടി
എം.ടി.എൻ.എൽ - ₹2,537 കോടി
ബി.എസ്. എൻ.എൽ - ₹2,098 കോടി
ആർകോം - ₹16,456 കോടി
ടാറ്രാ - ₹9,987 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |