പേരാമ്പ്ര: നിപ ബാധിതരെ പരിചരിക്കുന്നതിനിടയില്‍ രോഗബാധിതയായി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയുടെ സ്മരണാര്‍ത്ഥം ബസ് ബേ നിര്‍മ്മിക്കുന്നതിന് ഭരണാനുമതിയായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയ്ക്ക് സമീപം പഴയ സംസ്ഥാനപാതയില്‍ കല്ലോടാണ് 24 ലക്ഷം രൂപ ചെലവിൽ ബസ് ബേ നിര്‍മ്മിക്കുക. ആര്‍ക്കിടെക്ട് സന്തോഷ് സക്കറിയ രൂപകല്പന ചെയ്ത ബസ് ബേയുടെ നിർമ്മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |