ഹൈദരാബാദ്: സബ്സിഡി നിരക്കിൽ ഉള്ളി വിൽക്കുന്നുണ്ടെന്നറിഞ്ഞ് വാങ്ങാനെത്തിയ മദ്ധ്യവയസ്കൻ ക്യൂനിൽക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സാംബയ്യ (55) ആണ് മരിച്ചത്. ആന്ധ്രപ്രദേശിലെകൃഷ്ണ ജില്ലയിലെ റെയ്തു ബസാറിലാണ് സംഭവം നടന്നത്. റെയ്തു ബസാറിൽ ആധാർ കാർഡിന് കിലോഗ്രാമിന് 25 രൂപ നിരക്കിൽ ഉള്ളി വിൽക്കുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് രാവിലെ അഞ്ചു മുതൽ ആളുകൾ എത്തിത്തുടങ്ങി. ഏറെ നേരം ക്യൂവിൽ നിന്ന സാംബയ്യ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിക്കൂറുകളോളമുള്ള കാത്തുനിൽപ്പിൽ ജനങ്ങൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് സംരക്ഷണയിലാണ് അധികാരികൾ ഉള്ളി വില്പന പൂർത്തീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |