പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ് സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 17, 18 തീയതികളിൽ നടത്തും.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബി.എസ് സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം - 2017 & 2018 അഡ്മിഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം വർഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
വിദൂര വിദ്യാഭ്യാസ മലയാള വിഭാഗം ജനുവരി 7 മുതൽ 9 വരെ 'മാദ്ധ്യമങ്ങൾ: അച്ചടി മുതൽ സോഷ്യൽ മീഡിയ വരെ' എന്ന വിഷയത്തിൽ നടത്തുന്ന ത്രിദിന ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9447218018 എന്ന നമ്പറിൽ ബന്ധപ്പെടുക. അവസാന തീയതി 16.
ശില്പശാല
വിദൂര വിദ്യാഭ്യാസ വിഭാഗം മലയാളം വിദ്യാർത്ഥികൾക്കായി 'വിവരസാങ്കേതികവിദ്യ: പ്രായോഗികതലങ്ങൾ' എന്ന വിഷയത്തിൽ 30 മുതൽ ജനുവരി 5 വരെ നടത്തുന്ന ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 16നു മുമ്പ് 9447218018 ൽ ബന്ധപ്പെടുക.
ടാഗോർ നികേതൻ - പുസ്തകശേഖരണം
സർവ്വകലാശാല ലൈബ്രറിയിൽ 'ടാഗോർ നികേതൻ' എന്ന പേരിൽ പുതുതായി ഒരു റഫറൻസ് ശേഖരം ആരംഭിക്കാൻ സർവ്വകലാശാല തീരുമാനിച്ചിരിക്കുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കൃതികൾ, ചിത്രങ്ങൾ, വിവർത്തനങ്ങൾ, പഠനങ്ങൾ,ലേഖനങ്ങൾ എന്നിവ ഗവേഷണാടിസ്ഥാനത്തിൽ പഠനവിധേയമാക്കുന്നതിനും ടാഗോർ കൃതികൾ പ്രചരിപ്പിക്കുന്നതിനുമുളള കേന്ദ്രമെന്ന നിലയിലാണ് ടാഗോറിന്റെ കേരള സന്ദർശനത്തിന്റെ 100 ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ഇത്തരമൊരു റഫറൻസ് വിഭാഗം ആരംഭിക്കുന്നത്.
ഈ സംരംഭം സാദ്ധ്യമാക്കുന്നതിനായി ടാഗോർ കൃതികൾ, പഠനങ്ങൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, വിവർത്തനങ്ങൾ, പഴയകാല ഫോട്ടോകൾ, കത്തുകൾ എന്നിവ കൈവശമുളള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് ഈ സംരംഭത്തിൽ ഭാഗഭാക്കാകാം. മേൽപ്പറഞ്ഞ രേഖകൾ 'ടാഗോർ നികേതനു' വേണ്ടി സംഭാവനയായി കൈമാറാൻ തയാറുളളവർ യൂണിവേഴ്സിറ്റി ലൈബ്രേറിയൻ ഇൻ-ചാർജ്, കേരള സർവകലാശാല ലൈബ്രറി, തിരുവനന്തപുരം - 34 വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 - 2308844, 9447495078
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |